ലാവലിൻ അഴിമതിക്ക് പിന്നാലെ കോടികളുടെ അഴിമതി നടന്ന ട്രാവൻകൂർ ടൈറ്റാനിയത്തിലെ യഥാർത്ഥ കള്ളൻമാർ മുന്നിലുണ്ടായിട്ടും കേരളത്തിൽ വിശുദ്ധ മാധ്യമങ്ങളും സമ്പൂർണ മാന്യൻമാരായ രാഷ്ട്രീയക്കാരും കമ എന്ന രണ്ടക്ഷരം പോലും മിണ്ടാതെ മിഴ്ക്കസ്യ എന്ന പോലെ ഒറ്റ നിൽപ്പാണ്. മാമാമാപ്രകൾ അശ്ലീല ബ്രേക്കിങ്ങ് ന്യൂസ് കൊടുത്ത് നടുവ് ബ്രേക്കാകാതെ അമൃതാഞ്ജനും തേച്ച് നിൽപ്പാണ്. വിഷയം എടുത്ത് വീശേണ്ട കോൺഗ്രസ് പൊട്ടൻ പുട്ടുവിഴുങ്ങിയ പോലിരിപ്പാണ്. അതിനിടയിൽ ടൈറ്റാനിയം തട്ടിപ്പിനെതിരെ ആദ്യം രംഗത്ത് വന്ന പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് എഴുതിയ കുറിപ്പ് കേരളത്തിലെ അഴിമതി വിരുദ്ധ പോരാട്ടക്കാരുടെ കോമാളിക്കളി തുറന്നു കാട്ടുന്നു. കുറിപ്പ് ചുവടെ:
മാപ്രകൾ ബ്രേക്കിംഗ് ന്യൂസ് കൊടുത്തതുകൊണ്ടോ ,അവതാര സിംഹങ്ങൾ അന്തി ചർച്ച നടത്തിയത് കൊണ്ടോ , രാഷ്ട്രീയ നിരീക്ഷകന്മാർ അഭിപ്രായം പറഞ്ഞത് കൊണ്ടോ മുഖ്യമന്ത്രിയും ,മന്ത്രിമാരും, എം എൽ എ മാരും ഒക്കെ രാജി വെക്കേണ്ടതുണ്ടോ ?
കേരള സമൂഹം ഗൗരവ പൂർവം ചർച്ച ചെയ്യേണ്ട വിഷയം ആണ് .
2014 ഓഗസ്റ്റ് 28 നു തിരുവനതപുരം വിജിലൻസ് കോടതി തുടരന്വേഷണത്തിനു ഉത്തരവ് ഇട്ടപ്പോൾ ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് വന്നു .ഉമ്മൻ ചാണ്ടി ടൈറ്റാനിയം അഴിമതി കേസിൽ ഒന്നാം പ്രതി ... മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു പാവം സഖാക്കന്മാർ കേരളത്തിലുടനീളം സമരം നടത്തി പോലീസിന്റെ തല്ലു കൊണ്ടു . കോപ്രായങ്ങൾ ഒക്കെ കണ്ടു ഞാൻ ചിരിക്കുകയായിരുന്നു .6.6.2006 ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിലാണ് 6.10.2006 ൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് നൽകിയത് .അല്ലാതെ ഏതെങ്കിലും സഖാവ് നൽകിയ പരാതിയിൽ അല്ല .അതുപോലും അറിയാത്തവരാണ് അന്തി ചർച്ചകൾ നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്നത് .
ഇനി ഇതിന്റെ യഥാർത്ഥ വസ്തുത എന്തെന്നും ജനങ്ങൾ മനസ്സിലാക്കുക .
ഇ കെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്തു ടൈറ്റാനിയത്തിലെ സി ഐ ടി യു യൂണിയന്റെ പ്രസിഡന്റ് ആയിരുന്ന കടകം പള്ളി സുരേന്ദ്രൻ അംഗമായിരുന്ന ഡയറക്ടർ ബോർഡാണ് കോടികളുടെ അഴിമതിക്ക് വേണ്ടി 100 കോടിയുടെ മലിനീകരണ നിവാരണ പദ്ധതി കൊണ്ട് വരുന്നത് . അല്ലാതെ ഉമ്മൻ ചാണ്ടി അല്ല . അഴിമതിക്ക് ചൂട്ടും പിടിച്ചു മുൻപിൽ നിന്നതു ആനത്തലവട്ടം ആനന്ദൻ പ്രസിഡന്റ് ആയിരുന്ന ടൈറ്റാനിയം ഓഫീസേഴ്‌സ് അസോസിയേഷൻ .
ഈ പദ്ധതി നടപ്പിലാക്കണം എന്ന് കോടതിയോ ,മലിനീകരണ നിയന്ത്രണ ബോർഡോ കമ്പനിയോട് ആവശ്യപ്പെട്ടിട്ടില്ല . അഴിമതി നടപ്പിലാക്കുന്നതിന് വേണ്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇളക്കി വിട്ടു സമരം നടത്തി 2000 നവംബർ 14 നു കമ്പനി പൂട്ടിച്ചു . രണ്ടു ദിവസം കഴിഞ്ഞു ഞാൻ ലോകായുക്തയിൽ കേസ് കൊടുത്തു കമ്പനി തുറപ്പിച്ചു . ടൈറ്റാനിയം അഴിമതി യുടെ തുടക്കം അവിടെ നിന്നുമാണ് . അല്ലാതെ ആനത്തലവട്ടവും ,കടകംപള്ളിയുമൊക്കെ പോയി കണ്ടു മുഖ്യമന്ത്രി ഈ പ്രശ്നത്തിൽ ഇടപെടണം ,കമ്പനിയെ രക്ഷിക്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി 2005 ഏപ്രിലിൽ സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റി ചെയർമാന് കത്തയച്ചത് മുതലല്ല . ആ കത്ത് എന്റെ പക്കലുണ്ട് . പദ്ധതി നടപ്പിലാക്കാൻ 2006 ഏപ്രിൽ വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട് , മെക്കോൺ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ടെന്നും, അതുകൊണ്ടു കമ്പനിക്കെതിരെ കടുത്ത നടപടി എടുക്കരുതെന്നും ,ടൈറ്റാനിയം എം ഡി ക്കു ഹിയറിങ് അനുവദിക്കണം എന്നുമാണ് പ്രസ്തുത കത്തിൽ ഉള്ളത് . അത് ഉമ്മൻ ചാണ്ടി നേരിട്ട് ഡ്രാഫ്റ്റ് ചെയ്ത കത്തല്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കുംമനസ്സിലാകും .ഒന്നുകിൽ ടൈറ്റാനിയം എം ഡി അല്ലെങ്കിൽ വ്യവസായ വകുപ്പ് സെക്രട്ടറിയും ,കമ്പനിയുടെ ചെയര്മാനുമായിരുന്ന ഐ എ എസ് കാരൻ .
നായനാർ സർക്കാരിന്റെ കാലത്തു കൊണ്ട് വന്ന മൂന്നു മലിനീകരണ നിവാരണ പദ്ധതികൾ . ആസിഡ് റിക്കവറി പ്ലാന്റ് ,കൊപ്പറാസ് റിക്കവറി പ്ലാന്റ് ,ന്യൂട്രലൈസേഷൻ പ്ലാന്റ് . ടൈറ്റാനിയം കമ്പനി ഗ്ലോബൽ ടെണ്ടർ വിളിച്ചിരുന്നു . കൂടിയ നിരക്ക് കൊട്ടേഷൻ നൽകിയതു കെമറ്റൂർ ഇക്കോ പ്ലാനിംഗ് എന്ന വിദേശ കമ്പനി . പദ്ധതി അംഗീകരിച്ചു കൊണ്ട് 25.11.2000
ത്തിലും 20.1.2001 ലും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു .
2001 മാർച്ചിൽ പദ്ധതിക്ക് കരാർ നൽകുമെന്നും 2002 സെപ്റ്റംബറിൽ പദ്ധതി പൂർത്തീകരിക്കുമെന്നും കമ്പനി ലോകായുക്‌തിനു മുൻപാകെ പ്രസ്താവന നൽകിയിരുന്നു . എന്റെ എതിർപ്പിന് പുല്ല വില പോലും സർക്കാരോ ,കമ്പനിയോ കല്പിച്ചില്ല .കേവലം അഴിമതിക്ക് വേണ്ടി മാത്രം കൊണ്ടുവന്ന അപ്രായോഗികമായ പദ്ധതിക്കെതിരെ ആണ് ലോകായുക്തയിൽ നിന്നും ഞാൻ സ്റ്റേ വാങ്ങിക്കുന്നത് . (15.3.2001)
നായനാർ സർക്കാരിന്റെ കാലത്തു കൊണ് വന്ന ഈ മൂന്നു പദ്ധതികൾക്ക് മാത്രമേ ടൈറ്റാനിയം കമ്പനി കരാർ നല്കിയിട്ടുള്ളു . 256 കോടിയുടെ ഒരു പദ്ധതിക്കും കമ്പനി കരാർ നൽകിയിട്ടില്ല . അതൊക്കെ വെറും കെട്ടു കഥകൾ .
സി പി എമ്മിന്റെ ഒരു നേതാവ് പോലും ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസിന്റെ മുൻപാകെ തെളിവുകൾ നൽകിയിട്ടില്ല .അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്തു ഉമ്മൻ ചാണ്ടിയെ വിജിലൻസ് ചോദ്യം ചെയ്തിട്ടില്ല ,ഈ പദ്ധതി അഴിമതി ആണെന്ന് കാട്ടി ഒരു എഫ് ഐ ആർ പോലും വിജിലൻസ് വകുപ്പ് കോടതിയിൽ നൽകിയില്ല , അഴിമതിയും , കോടികളുടെ പൊതുമുതൽ നഷ്ടവും തടയുവാനുള്ള ഒരു നടപടിയും വിജിലൻസ് വകുപ്പ് സ്വീകരിച്ചില്ല .
ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു ഉമ്മൻ ചാണ്ടി ആരോടെങ്കിലും പണം ചോദിച്ചതായിട്ടോ ,വാങ്ങിയതായിട്ടോ ആരോപണം ഇല്ല . ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും ഉള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞു തിരുവനന്തപുരം വിജിലൻസ് കോടതി ഒരു ഉത്തരവും നൽകിയിട്ടില്ല, ഇവർക്ക് പങ്കുള്ളതായി ഒരു റിപ്പോർട്ടും വിജിലൻസ് വകുപ്പ് നൽകിയിട്ടില്ല ,ഇവർക്കെതിരെ കേസ് എടുക്കുവാൻ ഒരു കോടതിയും പറഞ്ഞിട്ടില്ല ,ഇവർക്കെതിരെ തെളിവുകൾ കണ്ടെത്താൻ അച്യുതാനന്ദൻ സർക്കാരിന്റെയും ,പിണറായി സർക്കാരിന്റെയും വിജിലൻസിന് കഴിഞ്ഞില്ല . 6 വർഷം ആയിട്ടും സി ബി ഐ ഇവർക്കെതിരെ കുറ്റപത്രം ഒന്നും സമർപ്പിച്ചിട്ടില്ല .
നേരോടെ ,നിർഭയത്തോടെ ടൈറ്റാനിയം അഴിമതിയെക്കുറിച്ചു അഭിപ്രായം പറയുവാൻ കഴിയുന്ന ഒരാളെ ഈ ലോകത്തുള്ളൂ . നായനാർ സർക്കാരിന്റെ കാലത്തു കോടികളുടെ അഴിമതിക്കു വേണ്ടി കൊണ്ട് വന്ന മലിനീകരണ നിവാരണ പദ്ധതിക്കെതിരെ 15.3.2001 ൽ ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങിയ ആൾ പേരാവൂരിൽ ജീവിച്ചിരിപ്പുണ്ട് . ആ വിധി അട്ടിമറിച്ചു കോടികളുടെ അഴിമതിക്ക് കളം ഒരുക്കിയവർ ഇന്ന് കേരളം ഭരിക്കുന്നു . തെറ്റ് തിരുത്തുവാനുള്ള മാന്യത എന്നാണു ഉണ്ടാവുക .
CBI tight-lipped on Titanium? Mama Mapras, despite seeing the thief, fail to find him.